പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത് അബ്ദുള്ളക്കുട്ടിയെ പോലെയുള്ള ആള്‍ക്കാരാണ്. അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്, വിഷയം പാകിസ്ഥാന്‍ സെലിബ്രറ്റ് ചെയ്യുന്നുണ്ടെന്ന്. പാകിസ്ഥാന്‍ ആഘോഷിക്കുന്ന കാര്യം അറിയുന്നത് അബ്ദുള്ളക്കുട്ടിക്ക് മാത്രമാണ്.
അറസ്റ്റ് രേഖപ്പെടുത്തിയാല്‍ അഭിഭാഷകന്‍റെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഐഷാ സുൽത്താന ഞായറാഴ്ച 4.30ന് കവരത്തി പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം. ആയിഷയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദമാണു ഇന്ന് (വ്യാഴാഴ്ച) കോടതിയിൽ നടന്നത്.
ലക്ഷദ്വീപ് ജനങ്ങള്‍ക്കിടയിലേക്ക് ബിജെപി ഉപയോഗിച്ച ബയോ വെപ്പണാണ് പ്രഫുല്‍ പട്ടേല്‍ എന്നായിരുന്നു ഐഷാ സുല്‍ത്താനയുടെ പരാമര്‍ശം. ഈ പരാമര്‍ശത്തിനെതിരെ ലക്ഷദ്വീപ് ബിജെപി നേതാവ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലിസ് രാജ്യദ്രോഹകുറ്റം ചുമത്തിയത്.
ഈസ്റ്റിന്ത്യാ കമ്പനിയും വിക്ടോറിയ രാജ്ഞിയും ഇന്ത്യയെ അടക്കിഭരിച്ചതുപോലെ വാണരുളാം എന്നാണ് ബിജെപിയുടെ മോഹം എന്നു തോന്നുന്നു. രാജ്യസ്‌നേഹികളെ നേരിടാന്‍ ബ്രിട്ടീഷുകാര്‍ പ്രയോഗിച്ച എല്ലാ അടവുകളും മുറതെറ്റാതെ നരേന്ദ്രമോദിയും അനുവര്‍ത്തിക്കുന്നുണ്ട്.
ബയോ വെപ്പണ്‍ പ്രയോഗത്തില്‍ ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തു. കവരത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.